കാരുണ്യസ്പര്‍ശവുമായി സന്‍മനസ്സ് കൂട്ടായ്മ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി.
പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സഹായം നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പാലായിലെ സന്‍മനസ്സ് കൂട്ടായ്മയും എസ്.എച്ച് പാരാമെഡിക്കല്‍ കോളേജും സംയുക്തമായി ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാജ്ഞലിയും നടത്തി.
കാരുണ്യകടലായ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണത്തിനു ശേഷം സന്‍മനസ്സ് കൂട്ടായ്മ
നിര്‍ദ്ധനര്‍ക്ക് അരി വിതരണം ചെയ്തു.
കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് സൗജന്യമായി നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
അനുസ്മരണാ സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.
സന്‍മനസ്സ് കൂട്ടായ്മ പ്രസിഡന്റ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ച് പാരാ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ടി.യു ഇമ്മാനുവല്‍, ഡെയ്‌സി തോമസ്, സജി തോമസ്, സുകുമാരന്‍ നായര്‍, മോഹനന്‍ പച്ചാത്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpeg)


0 Comments