ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം തന്ത്രിയും ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠനുമായ ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അദ്ധ്യാത്മിക, കാരുണ്യ സാംസ്‌ക്കാരിക മേഖലകളിലെ സൗമ്യസാന്നിദ്ധ്യമായ സ്വാമിജിയുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രയോഗവും ഭക്തജനങ്ങളും ചേര്‍ന്ന് മൂന്ന് ദിവസംകൊണ്ട് അഞ്ച് ലക്ഷം രൂപാ സമാഹരിക്കാനുള്ള യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ക്ഷേത്രയോഗം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേല്‍, ഷാജി മുകളേല്‍, സതീഷ് മണി കല്ല്യ, ഇടപ്പാടി ക്ഷേത്രം മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ അറിയിച്ചു.
കരള്‍ മാറ്റിവയ്ക്കുക എന്നതാണ് സ്വാമിജിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. ആയതിലേയ്ക്ക് ഏകദേശം 50 ലക്ഷം രൂപയോളം ചിലവ് വരും. ജൂലൈ 15 തിങ്കളാഴ്ച്ചയാണ് കരള്‍ മാറ്റിവയ്ക്കുന്നതിനായുള്ള തീയതി കൊടുത്തിട്ടുള്ളത്.
സുമനസ്സുകളായ ഓരോരുത്തരുടേയും അകമഴിഞ്ഞ സഹായം ഈ കാര്യത്തില്‍ ഉണ്ടാകണമെന്നും ക്ഷേത്രയോഗം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഗൂഗിള്‍ പേ നമ്പര്‍ 9947610795. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍. നം. 3706730332, IFSC- CBIN0281312 (സനീഷ് ബാബു, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പെരുവ ബ്രാഞ്ച്)
വിശദാംശങ്ങള്‍ അറിയാന്‍:
മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിനെ വിളിക്കുക, ഫോണ്‍: 9447137706, 9961637706.
വിശദാംശങ്ങള്‍ അറിയാന്‍:
മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിനെ വിളിക്കുക, ഫോണ്‍: 9447137706, 9961637706.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments