സ്‌നേഹദീപം മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം : അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥമുഖം ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന ഏതൊരു വികസനപ്രവര്‍ത്തനങ്ങളെക്കാളും പ്രാധാന്യം ഉള്ളതാണ് മുഴുവന്‍ കുടുംബങ്ങളിലും അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, കക്കൂസ്, കുടിവെള്ളം എന്നിവ എത്തിക്കുകയെന്നുള്ളത്. ഈ അടിസ്ഥാന ആവശ്യങ്ങളില്‍ പലതും കൂട്ടായ്മയിലൂടെ നടത്തിയെടുക്കുവാന്‍ സാധിക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ നേര്‍സാക്ഷ്യമാണ് സ്‌നേഹദീപം പദ്ധതി. ചുരുങ്ങിയ നാളുകള്‍കൊണ്ട് നാല്പ്പത്തിനാല് വീടുകള്‍ ഏറ്റെടുക്കുവാന്‍ സാധിച്ചുവെന്നുള്ളത് ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണ്.
സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള മുപ്പത്തിയേഴാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ സ്‌നേഹവീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കെഴുവംകുളം എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ 1990-91 എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ സ്‌നേഹവീടിന്റെ തറയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ലിസി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ സി. മോളി അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, അകലക്കുന്നം പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലത ജയന്‍, സീമ പ്രകാശ്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഫിലിപ്പ് വെള്ളാപ്പള്ളി, ടോമിച്ചന്‍ പിരിയംമാക്കല്‍, ബെന്നി കോട്ടേപ്പള്ളി, വി. സുധീര്‍ ദേവിവിലാസം, ജോജി ആലയ്ക്കല്‍, ജിമ്മി പാലാപ്പറമ്പില്‍, വര്‍ക്കി ആലയ്ക്കാമുറി, സാജു വെള്ളാപ്പാട്ട്, ചന്ദ്രമോഹനന്‍ നായര്‍ വടക്കേപ്പറമ്പില്‍, ബേബി ചിറവയലില്‍, പൂര്‍ണ്ണിമ ദേവ്, മനോജ് മഠത്തില്‍, തങ്കച്ചന്‍ തോലാനിക്കല്‍, സുനില്‍ മറ്റത്തില്‍, ഡായി എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments