ഈരാറ്റുപേട്ട പാലാ റോഡിൽ അമ്പാറയിൽ കാറും ബൈ ക്കും
കൂട്ടിയിടിച്ചു ണ്ടായ അപകടത്തി ൽ പരിക്കേറ്റ യുവാവ് മരിച്ചു .
കളത്തുക്കടവ് കുന്നപ്പള്ളിൽ (ഇളംതുരുത്തിയിൽ) എബിൻ ജോസഫ് (24) ആണ് മരിച്ചത്. അമ്പാറ
അമ്പലം ജങ്ഷൻ സമീപം രാവിലെ ഒൻപത് മണിയോടെയാണ്
അപകടമുണ്ടായത് .ഭരണങ്ങാനത്ത്സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ
ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാ ണ്അപകടം . ഈരാറ്റുപേട്ട ഭാഗത്തു നിന്നും വന്ന ബൈക്ക് മറ്റൊരു
വാ ഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തു നിന്നും
വന്ന കാറുമായി ഇടിക്കുകയായിരുന്നു . ഗുരുതരമാ യി പരിക്കേറ്റ യുവാവിനെ ഭരണങ്ങാനത്തെ
സ്വകാര്യ ആശുപത്രിയിലും തുടർന്ന് തെള്ളകത്തെ സ്വകാര്യ
ആശുപത്രിയി ലും പ്രവേശിപ്പിച്ചെങ്കിലും മരണം
സംഭവിക്കുകയായിരുന്നു .
പിതാവ് ജോസഫ് കുന്നപള്ളിൽ, മാതാവ് ലില്ലികുട്ടി ചാലിൽ കളത്തൂക്കടവ്, സഹോദരങ്ങൾ: ജിതിൻ ജോസഫ് (മൾട്ട), ടിബിൻ ജോസഫ് (കളത്തൂക്കടവ്)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments