കാസര്‍കോഡ് ബസ് യാത്രയ്ക്കിടയില്‍ യുവതിക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രയ്ക്കിടയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടന്നത്. ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആറ് വയസുള്ള മകളുടെ മുന്നില്‍
വച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് യുവതി പറഞ്ഞു. വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോള്‍ പ്രതി ബസില്‍ നിന്നിറങ്ങി കടന്നുകളയുകയായിരുന്നു.മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാന്‍ നോക്കിയെങ്കിലും ഏറെ പിന്നിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോകുകയായിരുന്നെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments