ഭാരതീയ നിയമസംഹിതയില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള വകുപ്പുകള്‍ ആശങ്കാജനകമാണെന്നും ഇത് പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐ.എം.എ. പാലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
റിസ്‌ക്കെടുത്ത് രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ ആത്മവീര്യം ഇത്തരം വകുപ്പുകള്‍ തകര്‍ക്കുമെന്നും ഇതുവഴി രോഗികള്‍ക്കും സമൂഹത്തിനും ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
ഐഎംഎ ഡോക്‌ടേഴ്‌സ് ദിനാഘോഷങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറല്‍ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കല്‍ ആശീര്‍വദിച്ചു.
സമഗ്ര സംഭാവനകള്‍ക്കുള്ള ഡോക്ടേഴ്‌സ് ഡേ അവാര്‍ഡുകള്‍ മാണി സി കാപ്പന്‍ എംഎല്‍എ, ഡോ. റോയ് എബ്രഹാം കള്ളിവയലില്‍ എന്നിവര്‍ക്ക് നല്‍കി.
ഡോ. ഹരീഷ്‌കുമാര്‍ ജി., ഡോ. ശബരിനാഥ്. സി ദാമോദരന്‍, ഡോ ബിബിരാജ് സി., ഡോ. സാം മാത്യു, ഡോ. പൗളിന്‍ ബാബു, ഡോ. ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments