പാലാ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.



പാലാ  നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. 
 
കാര്‍ഷിക വിജ്ഞാനം കര്‍ഷകരില്‍ എത്തിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും. 


പാലാ നഗരസഭ ഓഫീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍  സാവിയോ കാവുകാട്ട് നിര്‍വഹിച്ചു.


 
മുന്‍  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലിസ്സിക്കുട്ടി മാത്യു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, കാര്‍ഷിക സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  ട്രീസ സെലിന്‍ ജോസഫ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസര്‍ പ്രഭാകുമാരി നന്ദിയും രേഖപ്പെടുത്തി. 
 
 
 
കര്‍ഷകര്‍ക്ക് കൃഷിതൈകള്‍, വിത്ത് എന്നിവയുടെ വിതരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. മുന്‍ കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ബാബുരാജ് ക്ലാസ്സുകള്‍ നയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments