കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രൊജക്റ്റിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനുള്ള സർവ്വേ നടപടികൾക്ക് നാളെ തുടക്കംകുറിക്കുമെന്ന് മോൻസ് ജോസഫ് എം. എൽ. എ.
സ്വന്തം ലേഖകൻ
കിടങ്ങൂർ പഞ്ചായത്തിൽ മീനച്ചിലാറിന്റെ തീരത്ത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന കാവാലിപ്പുഴ ടൂറിസം പ്രോജക്ടിന് രൂപം നൽകുന്നതിനു വേണ്ടിയുള്ള സർവ്വേ നടപടികൾ ജൂലൈ 3 ന് തുടക്കം കുറിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
ജൂലൈ 3ന് രാവിലെ 11 മണിക്ക് കിടങ്ങൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇതുസംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടത്തിയതിനുശേഷം കാവാലിപ്പുഴ ടൂറിസം പദ്ധതി പ്രദേശം സന്ദർശിക്കുന്നതാണ്. മീനച്ചിലാറിന് കുറുകെ കാവാലിപ്പുഴ ഭാഗത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് മിനി ബ്രിഡ്ജ് നിർമ്മിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായി എം.എൽ.എ പറഞ്ഞു.
പാലം നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കാവാലിപ്പുഴ ടൂറിസം പ്രോജക്റ്റിന് രൂപം നൽകുന്നതിന് മുന്നോടിയായിട്ടുള്ള സർവ്വേ പ്രവർത്തനങ്ങളാണ് ജൂലൈ മൂന്നിന് ആരംഭിക്കുന്നത്.
രാവിലെ 11.30ന് ഇതോടനുബന്ധിച്ചു കാവാലിപ്പുഴയ്ക്ക് സമീപം ചേരുന്ന ചടങ്ങിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിക്കും.
സർവ്വേ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അധികൃതർ എന്നിവർ പങ്കെടുക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments