അരുവിത്തുറ കോളേജിലെ ഫുഡ് സയൻസ്സ് വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ പൂർവ്വ വിദ്യാർത്ഥികളുമായി സംവാദം.


അരുവിത്തുറ കോളേജിലെ ഫുഡ് സയൻസ്സ് വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ പൂർവ്വ വിദ്യാർത്ഥികളുമായി സംവാദം.
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്  കോളേജിൽ ഫുഡ്‌ സയൻസ് ഡിപ്പാർട്മെന്റ് നവാഗതർക്കായി ഭക്ഷ്യസംസ്കരണ മേഖലയിലെ തൊഴിലാവസരങ്ങളും ഗവേഷണ സാധ്യതകളും എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥികളുമായി സംവാദം സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഭക്ഷ്യ  സംസ്കരണ ഗവേഷണ രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് സംവാദം നയിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് സംവാദം ഉദ്ഘാടനം ചെയ്തു .
 കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററും ആയ ഫാ. ബിജു കുന്നക്കാട്ട് ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ മിനി മൈക്കിൾ  പൂർവവിദ്യാർത്ഥികളായ അയർലെൻ്റ് ബയോപ്ലാസ്റ്റ് സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ റീത്ത ഡേവിസ്, തിരുവനന്തപുരം ഗവൺമെൻ്റ് ടെക്നിക്കൽ അനലിസ്റ്റ് ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് റോജോ ടി

 ജോസ്, റിമ ഡയറി പ്രോഡക്റ്റ്സ് ക്വാളിറ്റി അഷുറൻസ്സ് അസിസ്റ്റന്റ് മാനേജർ ലിന്റി പോൾ , തിരുവന്തപുരം ഓ വൈ താമര  ഹൈജീൻ മനേജർ ജേക്കബ് ജോസഫ്, കൊച്ചി ഐ സി എ ആർ - സി ഐ എഫ് റ്റി ഗവേഷക റോസ് മേരി ജെയിംസ് എന്നിവർ കുട്ടികളുമായി സംവദിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments