മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാല് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി.
പൂവരണി ഗവ. യു.പി. സ്‌കൂള്‍, വിളക്കുമാടം ഗവ. എല്‍.പി. സ്‌കൂള്‍, കൂവത്തോട് ഗവ. എല്‍.പി. സ്‌കൂള്‍, പാറപ്പള്ളി ഗവ. എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായത്.
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിന്‍സി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു.
പുന്നൂസ് പോള്‍, ബിജു ടി.ബി., നളിനി ശ്രീധരന്‍, ലിസമ്മ ഷാജന്‍, വിഷ്ണു പി.വി., ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ബിന്ദു ശശികുമാര്‍, ഷിബുമോന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments