കര്‍ണാടകയില്‍ വീടിന് സമീപമുള്ള അഴുക്കുചാലില്‍ വീണ 12 വയസ്സുകാരന്‍ മരിച്ചു

                              
 കര്‍ണാടകയിലെ ഹാവേരിയില്‍ വീടിന് സമീപമുള്ള തുറന്ന ഓടയില്‍ വീണ് 12 വയസുകാരന്‍ മുങ്ങിമരിച്ചു. നിവേദന്‍ ബസവരാജ് ഗുഡഗേരിയാണ് മരിച്ചത്. കുട്ടി വീടിനു സമീപം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. 
 മുനിസിപ്പല്‍ അധികൃതരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
 നിവേദനെ ചികില്‍സിച്ച ഡോക്ടര്‍ നിരഞ്ജന്‍ ബണക്കാര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു. കളിക്കുന്നതിനിടെയാണ് നിവേദന്‍ ബസവരാജ് എന്ന 12 വയസ്സുകാരന്‍ അഴുക്കുചാലില്‍ വീണതെന്ന് ഹവേരി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് മഹന്തേഷ് ദാനമ്മനാവര്‍ പറഞ്ഞു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments