ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മീനച്ചിൽ മനക്കുന്ന് ഭാഗത്ത് തെക്കേമഠത്തിൽ വീട്ടിൽ ബെന്നി ചാക്കോ (56) യ്ക്കാണ് അഡീഷണൽ ജില്ലാ കോടതി II ( സ്പെഷ്യൽ ) ജഡ്ജ് ജെ. നാസർ പിഴയും ശിക്ഷയും വിധിച്ചത് . 2019
മാർച്ചിലായിരുന്നു ഇയാൾ രോഗിയായ മകളെ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ എസ്.എച്ച്.ഓ ആയിരുന്ന എ.അജിചന്ദ്രൻനായർ പ്രാഥമിക അന്വേഷണവും, തുടർന്ന്
പൊൻകുന്നം എസ്.എച്ച്.ഓ ആയിരുന്ന വിജയരാഘവൻ വി.കെ അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:സിറിൾ തോമസ് പാറപ്പുറം ഹാജരായി.







0 Comments