കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ് യു പാനൽ; എസ്എഫ്ഐയെ നിലംപരിശാക്കിയത് ആകെ വോട്ടുകളുടെ മൂന്നിൽ രണ്ടും നേടി

പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ആറു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെഎസ്‌യു പാനൽ വിജയിക്കുന്നത്.
ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നിങ്ങനെ പ്രധാന സീറ്റുകൾ എല്ലാം കെഎസ്‌യു നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു. എസ്എഫ്ഐയുടെ ആറ് വർഷത്തെ കുത്തകയാണ് സെന്റ് തോമസ് കോളേജിൽ തകർന്നത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments