പിആര്‍ഡിഎസ് ; ആത്മീയതയും സാഹോദര്യവും ചേര്‍ത്ത് പിടിക്കുന്ന പ്രസ്ഥാനം : മന്ത്രി റോഷി അഗസ്റ്റിന്‍

പിആര്‍ഡിഎസ് ആത്മീയതയും സാഹോദര്യവും ചേര്‍ത്ത് പിടിക്കുന്ന പ്രസ്ഥാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പ്രത്യക്ഷ രക്ഷാ ദൈവ സഭ ഇടുക്കി സോണലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ വടാട്ടുപാറയില്‍ നടത്തിയ 170 -ാമത് അടിമവ്യാപാര നിരോധന വിളംബര വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവീകമായ പ്രവര്‍ത്തനമാണ് ശ്രീകുമാര ഗുരുദേവന്‍ നടത്തിയത്. മനുഷ്യനെ മനുഷ്യനായി കണ്ടു കൊണ്ടുള്ള ആചാര അനുഷ്ഠാനങ്ങളായിരുന്നു ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം
 പറഞ്ഞു. പിആര്‍ഡിഎസ് പ്രസിഡന്റ് വൈ.സദാശിവന്‍ അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സഭാ ജനറല്‍ സെക്രട്ടറിമാരായകെ.ഡീ സീത്കുമാര്‍ സംവരണ അവകാശ സംക്ഷരണ പ്രഖ്യാപന പ്രമേയവും റ്റി.കെ അനീഷ് അടിമവ്യാപാര നിരോധന വിളംബര സന്ദേശവും നല്‍കി.
ഗുരുകുല ഉപദേഷ്ടാവ് ഒ.ഡി. വിജയന്‍ ആശീര്‍വാദം നല്‍കി.
 യുവജനസംഘം പ്രസിഡന്റ് മനോജ് കെ.രാജന്‍, സഭാ ട്രഷറാര്‍ ആര്‍.ആര്‍. വിശ്വകുമാര്‍, ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരന്‍, ഹൈകൗണ്‍സില്‍ അംഗം റ്റി.ജെ. ശശികുമാര്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ , കുട്ടമ്പുഴ എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി ഇ.സി റോയ്, മേഖലാ ഉപദേഷ്ടാവ് എസ്. ജ്ഞാനസുന്ദരം, കുട്ടമ്പുഴ പഞ്ചായത്ത് അംഗം ബിന്‍സി മോഹന്‍,
 കെപിഎംഎസ് പ്രതിനിധി രേഖാ രാജു, ബിഎസ്പി പ്രതിനിധി പി.റ്റി. ലീതേഷ് , സെന്റ് സൈമണ്‍ യോഹന്നാന്‍ സഭ പ്രതിനിധി ഏ.ഒ ഫിലിപ്പ്, പിആര്‍ഡിഎസ് വടാട്ടുപാറ ശാഖാ ഉപദേഷ്ടാവ് പി.പി അയ്യപ്പന്‍കുട്ടി, കാപ്പിപ്പതാല്‍ ശാഖാ സെക്രട്ടറി എ.കെ. വിജയകുമാര്‍, തോവാള ശാഖാ മഹിളാസമാജം കൗണ്‍സിലര്‍ റ്റി.എന്‍ ജ്ഞാനമ്മ , പ്രോഗ്രാം സെക്രട്ടറി രാജേഷ് അടിമാലി എന്നിവര്‍ പ്രസംഗിച്ചു.
 സമ്മേളനത്തിന് മുന്നോടിയായി മര്‍ത്തോമാ സിറ്റിയില്‍ നിന്നും സമ്മേളന നഗറിലേയ്ക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി. പിആര്‍ഡിഎസ് ഹൈകൗണ്‍സില്‍ അംഗം റ്റി.ജെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് സഭാ വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യമേളകളും നിശ്ചല ദൃശ്യങ്ങളും പാരമ്പര്യ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments