ഉഴവൂർ പഞ്ചായത്ത് 4-ാം വാർഡിലെ ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.എൽ. എൽ. എച്ച്. എസ്. എസ്. - ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തി .


ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഒ.എൽ. എൽ. എച്ച്. എസ്. എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തി.  

വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു.. ബി. പി. ഷുഗർ, ഹീമോഗ്ലോബിൻ  എന്നിവ പരിശോധിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.
അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി
 വിത്തുകളുടെ വിതരണവും നടത്തപെട്ടു.സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ സജോ, അംഗൻവാടി അധ്യാപിക മിനി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി മിനിമോൾ ഡി, ആരോഗ്യ
 പ്രവർത്തകരായ  സി സന്ധ്യ, ജിസ്‌മോൾ ജോബി, മോളി മാത്യു എന്നിവർ നേതൃത്വം നൽകി.40 ഓളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അംഗൻവാടിയുടെ മുൻപിൽ സ്നേഹരാമം പൂന്തോട്ടം സ്ഥാപിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments