നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി..വിവാദ പെട്രോള്‍ പമ്പിൽ കേന്ദ്ര അന്വേഷണം…

 ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴ പാടത്തെ വീട്ടിലാണ് അദ്ദേഹമെത്തിയത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. വിവാദ
 പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും
 അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ധനമന്ത്രി കെഎൻ ബാലഗോപാലും നവീൻ ബാബുവിന്‍റെ വീട്ടിലെത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments