രാജ്യത്തിന്റ അഭിമാനവും നട്ടെല്ലുമായ ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തി അഞ്ചാമത് വർഷത്തിൽ ഭരണഘടന നിലവിൽ വന്ന ജനുവരി 26 മുതൽ ഒരു വർഷം ജനാധിപത്യ, മതേതരത്വ , കർഷക സംരക്ഷണ വർഷമായി ആചരിക്കുവാൻ കേരള കർഷക യൂണിയൻ (എം )കരൂർ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
ഇന്ത്യ പരമാധികാര സോഷ്യലിറ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ആണെന്നുള്ള സുപ്രിം കോടതിയുടെ തീരുമാനം ഇന്ത്യൻ ഭരണ ഘടനയെ കൂടുതൽ ബലപ്പെടുത്തുന്നതാണെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞുമാൻ മാടപ്പാട്ട്, ജോയി നടയിൽ,ജോസഫ് തോമസ് പുതിയപറമ്പിൽ, സാബു കരിന്തയിൽ, റോണി വർഗീസ്,ഗോപാലകൃഷ്ണൻ പോർക്കുന്നേൽ, കെ ആർ രാജൻ കൊട്ടാരത്തിൽ, ടോമി തൊണ്ടിയാനി,എന്നിവർ പ്രസംഗിച്ചു.



0 Comments