കെ.വി.എന്‍.എസ്.നാരീശക്തി സംഗമം; സ്വാഗതസംഘം രൂപീകരിച്ചു

 

കേരള വെളുത്തേടത്ത് നായര്‍ സമാജം കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടിന് പാലായില്‍ നടത്തുന്ന നാരീശക്തി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പി.ശിവദാസ് (രക്ഷാധികാരി),ഇ.എസ്.രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), വിമല വിനോദ് (വൈസ് ചെയര്‍പേഴ്‌സണ്‍), ആശ ഗിരീഷ് (ജനറല്‍ കണ്‍വീനര്‍)എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുള്ള 51 അംഗ സ്വാഗത സംഘത്തിനാണ് രൂപം നല്‍കായത്.


 മീനച്ചില്‍ താലൂക്ക് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം ഹാളില്‍ നടന്ന യോഗത്തില്‍ കെ.വി.എന്‍. എസ്. ജില്ല പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷനായി. 


ജില്ല സെക്രട്ടറി ഇ.എസ്.രാധാകൃഷ്ണന്‍, വനിത സമാജം ജില്ല സെക്രട്ടറി ആശ ഗിരീഷ്, ദീപ്തി സജീവ്, വിദ്യ റെജി, സുജാത വി.ടി, എം.ആര്‍.രവീന്ദ്രന്‍, പി.എന്‍.ശിവന്‍കുട്ടി, വാസുദേവന്‍ നായര്‍ കോരുത്തോട്  തുടങ്ങിയവര്‍ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments