ചെമ്മലമറ്റത്ത് കൂട്ടായ്മയിലൂടെ ഒരുങ്ങിയ പ്രൊഫഷണൽ നാടകം, 'ആ ശബ്ദം നിലച്ചിട്ടില്ല'സൂപ്പർ ഹിറ്റ്. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാളിനോട് അനുബന്ധിച്ചാണ് ഇടവകയിലെ കലാപ്രതിഭകൾ ചേർന്ന് ഒരുക്കിയ നാടകം അരങ്ങേറിയത്.
ചെമ്മലമറ്റത്ത് പാരീഷ് ഹാളിൽ കർട്ടൻ ഉയർന്നപ്പോൾ കഥാപാത്രങ്ങൾ ഓരോരുത്തരായി വേദിയിൽ എത്തി. എല്ലാവരും ചെമ്മലമറ്റം ഇടവകയിലെ കാലപ്രതിഭകൾ. അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചവർ എല്ലാം ചെമ്മലമറ്റം ഇടവകയിലെ അംഗങ്ങൾ..ഇടവകയിലെ 50 ഓളം കലാകാരന്മാർക്കൊപ്പം ഇടവകയിലെ കൊച്ചച്ചൻ ഫാദർ ടോം കട്ടിപ്പറമ്പിലും അഭിനേതാവായി എത്തിയതോടെ സദസ്സിൽ നിറഞ്ഞ കയ്യടി ഉയർന്നു.
ബൈബിളിലെ വിശുദ്ധ സ്നാപക യോഹനാന്റെ കഥയെ ആസ്പദമാക്കിയാണ് ' ആ ശബ്ദം നിലച്ചിട്ടില്ല' നാടകം ഒരുക്കിയത്. ഇടവക അംഗമായ ബിജോ മാത്യു കൊല്ലകൊമ്പിൽ ആണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഇടവകയിലെ കലാപ്രതിഭകളെ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ആണ് ഹെവൻലി കമ്മ്യൂണിക്കേഷൻ എന്ന പേരിൽ സമിതി രൂപീകരിച്ചു നാടകത്തിനു ചുക്കാൻ പിടിച്ചത്. മൂന്നുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങേരിയത്.
മറ്റു വേദികളിലും നാടകം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ കലാ പ്രതിഭകൾ. ഇടവക അംഗങ്ങളായ ഷെറിൻ തയ്യിൽ,ജിജോ തടിക്കൻ, റോയി അമ്പാട്ടുകുന്നേൽ, ബിജു ചെമ്മലമറ്റം,സച്ചിൻ ഫിലിപ്പ്,ബിനു പനച്ചിക്കൽ,ലീന കിണറ്റുകര,ഷാജി കിണറ്റുകര,അനു റോയി, ജെസ്സി തോമസ്,ജിമ്മിച്ചൻ വലക്കമറ്റം, ജെയിംസ് ഉരുളേൽ,ബെന്നി കിണറ്റുകര,സിബി വി സി തുടങ്ങി അമ്പതോളം പേരാണ് അണിയറയിലും അരങ്ങിലും പ്രവർത്തിച്ചത്.




0 Comments