മലങ്കരയില്‍ സീപ്ലെയിന്‍ പദ്ധതി നടപ്പാക്കണം : കേരള കോണ്‍-എം



മലങ്കര റിസര്‍വോയറില്‍ കോളപ്ര ഭാഗത്ത് സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം മുട്ടം, ആലക്കോട്, കുടയത്തൂര്‍ മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ബെന്നി പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷിബു ഈപ്പന്‍ അധ്യക്ഷത വഹിച്ചു. 


സംസ്ഥാന കമ്മിറ്റിയംഗം മാത്യു വാരികാട്ട്, ആലക്കോട് മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂര്‍, കുടയത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളി, ബെന്നി ചെറുവള്ളാത്ത്, യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി അനു ആന്റണി, തോമസ് വട്ടപ്പാറ, ജോസ് ഒറ്റയ്ക്കല്‍, ബോബി കല്ലിടുക്കില്‍, റോയി കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments