വിവാദ കോഴ ആരോപണം : പോലീസ് അന്വേഷണം തുടങ്ങി


ജില്ലാ കലോത്സവത്തിലെ വിധി കര്‍ത്താക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കോഴ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ ഒരു പ്രമുഖ നൃത്താധ്യാപകന്‍ ചില വിധി കര്‍ത്താക്കളുമായി നടത്തുന്നുവെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖകളടക്കം പ്രചരിച്ചതിനെ തുടര്‍ന്ന് കലോത്സവ വേദിയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഏതൊക്കെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന തരത്തിലായിരുന്നു ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിച്ചത്. കഞ്ഞിക്കുഴി സിഐയുടെ നേതൃത്വത്തിലാണ് പരാതിയെ സംബന്ധിച്ച് അന്വേഷിക്കുന്നത്. ഏതൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് വാട്‌സാപ്പിലൂടെ ഒരു നൃത്താധ്യാപകന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മറ്റ് നൃത്താധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആരോപണം. 


 വ്യാഴാഴ്ച വേദി ഒന്നില്‍ വിധികര്‍ത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കെയാണ് ഒരു സംഘം അധ്യാപകരും മത്സരാര്‍ഥികളും ആരോപണങ്ങളുമായി എത്തുന്നത്. തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി വിവാദ നൃത്താധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ചു നല്‍കിയ ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും കാണിച്ചു. പ്രതിഷേധം കനത്തതോടെ നൃത്ത അധ്യാപകരെ വിളിച്ചു ചേര്‍ത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചര്‍ച്ച നടത്തി. 


വിധികര്‍ത്താക്കളെ മാറ്റണമെന്ന ആവശ്യത്തില്‍ നൃത്ത അധ്യാപകര്‍ ഉറച്ചു നിന്നതോടെ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇടുക്കി ഡിവൈഎസ്പി പറഞ്ഞു. പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കലോത്സവ വേദിക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments