വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു



വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി എബ്രഹാം കെ.എമ്മിന് ( 52) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം . 


കറുകച്ചാൽ നെടുങ്കന്നത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ നെടുംങ്കുന്നം സ്വദേശി എസ്.സന്തോഷിന് പരുക്കേറ്റു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മേവട ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.എൻ.പുരം സ്വദേശി അജിത് കുമാറിന് ( 36) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments