പാലായിൽ അമലോത്ഭവ മാതാവിൻ്റെ പട്ടണ പ്രദക്ഷിണം ഭക്തി സാന്ദ്രമായി.... പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയുമായി ആയിരങ്ങൾ പ്രദക്ഷിണത്തിൽ അണി ചേർന്നു....
സുനിൽ പാലാ
ഉറച്ച നിശ്ചയദാര്‍ഢ്യത്തിന് ഉടമയായിരുന്ന മറിയം അപമാനവത്ക്കരണത്തിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും സാഹചര്യങ്ങള്‍ക്കെതിരേ വലിയ ധാര്‍മ്മിക വിപ്‌ളവമാണ് നമുക്ക് കാണിച്ചു തന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അമലോത്ഭവ ജൂബിലിത്തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. മറിയത്തിന്റെ ചിന്തയെ ആദരിക്കണം.
ഒരുപാട് ദുരവസ്ഥകള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. സുവിശേഷത്തിന്റെ അന്തസത്ത മുറുകെ പിടിച്ച് നാം വേദനിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കണം. സുവിശേഷം ജീവിച്ചുകൊണ്ടിരിക്കാനുള്ളതാണ്. പ്രാവര്‍ത്തികമാക്കാനുള്ളതാണ്. വിശ്വാസപ്രഘോഷണമാണ് തിരുനാള്‍ ആഘോഷമെന്നും ജൂബിലിത്തിരുനാള്‍ സാമൂഹിക ആഘോഷം കൂടിയാണെന്നും ബിഷപ്പ് പറഞ്ഞു.
നാടകമേള മത്സരവിജയികള്‍
ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് സി വൈ എം എല്‍ സംഘടിപ്പിച്ച നാടക മേളയില്‍ മികച്ച നാടകമായി ചെറിയന്‍കീഴ് അനുഗ്രഹയുടെ ചിത്തര നാടകം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സമ്മാനത്തിന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ അര്‍ഹരായി. മികച്ച ജനപ്രയ നാടകമായി ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകം തെരഞ്ഞെടുക്കപ്പെട്ടു. പാലാ കമ്യൂണിക്കേഷന്റ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന നാടകത്തിലെ ഖാലിദ് കെടാമംഗലത്തിനാണ് മികച്ച നടനുള്ള അവാര്‍ഡ്. മികച്ച നടിയായി ഒച്ചിറ സരിഗയുടെ സിന്ധു വിജയന്‍ അര്‍ഹയായി. ജ്യൂറി അവാര്‍ഡിന് വിനോദിനി അര്‍ഹയായി. മികച്ച സംവിധാനം സുരേഷ് ദിവാകരന്‍(നാടകം ചിത്തിര, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍). മികച്ച രചനയ്ക്ക് ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ മുഹാദ് വെമ്പായം അര്‍ഹനായി. പ്രോകുമാര്‍ വടകര (സംഗീതം), ആലപ്പി പൊന്നപ്പന്‍(ഹാസ്യ നടന്‍) എന്നിവരും അര്‍ഹരായി.
ടൂവീലര്‍ ഫാന്‍സിഡ്രസ്
സി വൈ എം എല്‍ നടത്തിയ ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരത്തില്‍ ടോം ബിജു ഉപ്പൂട്ടില്‍ (ഡാകിനി ആന്റ് മായാവി)അര്‍ഹനായി. രണ്ടാം സ്ഥാനത്തിന് പിശാചിന്റെ പരീക്ഷണം അവതരിപ്പിച്ച ഗ്രാവിറ്റി ഡെവലപ്പേഴ്‌സ് അര്‍ഹരായി. മൂന്നാം സ്ഥാനത്തിന് രാഹുല്‍ ആന്റ് പ്രണവ് അവതരിപ്പിച്ച കായേലും ആബേലും അര്‍ഹരായി.
ബൈബിള്‍ ടാബ്ലോ മത്സരം
ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിച്ച ബൈബിള്‍ ടാബ്ലോ മത്സരത്തില്‍ പാലാ കത്തീഡ്രലിലെ പിതൃവേദി അവതരിപ്പിച്ച മോശ സീനായി മലയില്‍ നിന്നും പത്തു കല്‍പ്പനകളുമായി ഇറങ്ങിവരുന്ന പ്ലോട്ട് അര്‍ഹരായി. ഈ തീം തന്നെ അവതരിപ്പിച്ച ബാബു വെളുത്തേടത്തുപറമ്പില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായി. മാതാ സന്തോഷ് ആന്റ് ഓട്ടോ സെവന്‍സ് അവതരിപ്പിച്ച പീലാത്തോസ് ഈശോയെ മരണത്തിന് വിധിക്കുന്ന പ്ലോട്ടിനാണ് മൂന്നാം സ്ഥാനം.
0 Comments