രാത്രിയില്‍ അടച്ചിട്ട പമ്പില്‍നിന്ന് പെട്രോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ജീവനക്കാരെ കൈയേറ്റം ചെയ്തതായി പരാതി. കലൂര്‍ പെരുമാംകണ്ടത്തുള്ള പുത്തന്‍പുരയ്ക്കല്‍ ഫ്യൂവല്‍സിലാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം ഓഫീസില്‍ പണം എണ്ണിക്കൊണ്ടിരുന്ന ജീവനക്കാര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്.
പമ്പ് അടച്ചു എന്നു പറഞ്ഞ ഉടന്‍ യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. ബഹളം കേട്ട് സമീപത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പമ്പ് ജീവനക്കാരെ അക്രമികളില്‍നിന്നും രക്ഷിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലൂര്‍ക്കാട് പോലീസ് യുവാക്കളെ പിടികൂടി. കോടനാട് കൂവപ്പടി മോളത്താന്‍ ആല്‍വിന്‍, എടപ്പള്ളി വരപ്പടവില്‍ അജീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
0 Comments