ഷെഫീക്ക് വധശ്രമക്കേസ് : വിസ്താരം പൂര്‍ത്തിയായി

  
 

ഷെഫീക്ക് വധശ്രമക്കേസിലെ വിസ്താരം തൊടുപുഴ ഒന്നാം അഡീഷണല്‍ കോടതിയില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ആഗസ്റ്റില്‍ ജഡ്ജി ആഷ് കെ. ബാല്‍ ആരോഗ്യനില മനസിലാക്കാന്‍ ഷെഫീക്കിനെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. 2013 ജൂലൈയിലാണ് നാലരവയസുകാരനായ ഷെഫീക്ക് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായത്. 


തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.നിലവില്‍ ഷെഫീക്ക് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയിലാണ്. പോറ്റമ്മ രാഗിണിയാണ് ഷെഫീക്കിനെ പരിചരിക്കുന്നത്. 


ഈ മാസം കേസില്‍ വിധി പറയും. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്.രാജേഷ് കോടതിയില്‍ ഹാജരായി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments