കൃഷ്ണലക്ഷ്മീ കിരീടം .......കൃഷ്ണപ്രിയയുടെ കേരളനടന വിജയം; അഭിമാനത്തോടെ ഗുരു ശ്രീലക്ഷ്മി ഹരീഷ്



കൃഷ്ണലക്ഷ്മീ കിരീടം .......കൃഷ്ണപ്രിയയുടെ കേരളനടന വിജയം;
അഭിമാനത്തോടെ ഗുരു ശ്രീലക്ഷ്മി ഹരീഷ്

സി.ജി. ഡാൽമി
(റിപ്പോർട്ടർ മംഗളം)

ഒരു വ്യാഴവട്ടത്തിലേറെ നീണ്ട നാട്യസപര്യയില്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ പ്രിയ ശിഷ്യയിലുടെ മിന്നും വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി ഹരീഷ് എന്ന നൃത്താധ്യാപിക.


കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയായ ആര്‍.കൃഷ്ണപ്രിയയ്ക്കാണ് ഇന്നലെ തൃശൂരില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടത്തില്‍ എ ഗ്രേഡ് ലഭിച്ചത്. കിടങ്ങൂര്‍ മലമേല്‍ കിഴക്കേടത്ത് രാധാകൃഷ്ണന്‍-ദീപ ദമ്പതികളുടെ മകളാണ് കൃഷ്ണ പ്രിയ.


കിടങ്ങൂരില്‍ അന്നപൂര്‍ണേശ്വരി നൃത്തകലാക്ഷേത്ര എന്ന പേരില്‍ ശ്രീലക്ഷ്മി ഹരീഷ് നടത്തുന്ന നൃത്തവിദ്യാലയത്തില്‍ രണ്ടാം ക്ലാസ്സ്
മുതല്‍ നൃത്തം അഭ്യസിച്ച് വരികയായിരുന്നു കൃഷ്ണ പ്രിയ.സബ്ജില്ല, ജില്ലാ കലോത്സവങ്ങളിലും സി.ബി.എസ്.ഇ,ഭാരതീയ വിദ്യാനികേതന്‍


 സംസ്ഥാനകലോത്സവങ്ങളിലും ശ്രീലക്ഷ്മിയുടെ നിരവധി ശിഷ്യര്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒരു മത്സരാര്‍ഥിയെ എത്തിക്കാനായതും ആദ്യ തവണതന്നെ എ ഗ്രേഡോടെ ഉന്നത വിജയം നേടാനായതിന്റെയും അഭിമാനത്തിലാണ് ശ്രീലക്ഷ്മി എന്ന
 നൃത്താധ്യാപിക.


കിടങ്ങൂര്‍ പുന്നാനപ്പള്ളില്‍ ഹരീഷ്-ഗീത ദമ്പതികളുടെ ഏക മകളായ ശ്രീലക്ഷമി ഐ.സി.ഐ.സി ലംബാര്‍ഡ് ബാങ്കിലെ ജീവനക്കാരികൂടിയാണ്.ഒഴിവ് സമയങ്ങളിലാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നത്.ഇതോടൊപ്പം കഥകളിയും മോഹിനിയാട്ടവും പഠിക്കുന്നുമുണ്ട് .ശ്രീലക്ഷ്മിയ്ക്ക് എല്ലാ പിന്തുണയുമായി മുത്തശി സാവിത്രിയമ്മയും എപ്പോഴുമുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments