ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രൊവിൻസിലെ തീക്കോയി മഠാംഗമായ സിസ്റ്റർ ലിയോബ (76) നിര്യാതയായി.
സംസ്‌കാരം തിങ്കളാഴ്ച (9/12/2024) 10 am ന് മഠം ചാപ്പലിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പരേത മൂഴിക്കുഴിയിൽ വർക്കി തോമസിന്റെയും പരേതയായ മറിയാമ്മയുടേയും മകളാണ്.
സഹോദരങ്ങൾ: പരേതനായ വക്കച്ചൻ (ബോംബെ), തങ്കമ്മ ജോസഫ് കീരഞ്ചിര (ചെമ്മലമറ്റം), ടോമി (മൂന്നിലവ്), ജോണി (മൂന്നിലവ്), സാലിക്കുട്ടി കുര്യൻ ആൻനിവാസ് - വേളാച്ചേരിൽ (മുത്തോലപുരം), ബേബി (മൂന്നിലവ്), ജെസി ജോസ് കൂട്ടുങ്കൽ (വാക്കാട്), ആനിയമ്മ ടോമി സ്രാമ്പിക്കൽ (പാലാ), റോസിലിൻ വിൻസെന്റ് തോട്ടുമാരിക്കൽ (കല്ലൂർക്കാട്) റെജിമോൾ ഡേവീസ് എമ്പ്രയിൽ (പാലാ).
പാലാ അൽഫോൻസാ കോളജ് കെമിസ്ട്രി വിഭാഗം മേധാവിയായും,വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ്, സൗത്ത് ആഫ്രിക്ക എന്നീ മിഷൻകേന്ദ്രങ്ങളിലും, അൽഫോൻസാ ജ്യോതി പ്രൊവിൻസിൻ്റെ അസി. പ്രൊവിൻഷ്യൽ, പൊവിൻഷ്യൽ കൗൺസിലർ,തീക്കോയി മഠത്തിൻ്റെ സുപ്പീരിയർ എന്നീ നിലകളിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
0 Comments