പൂഞ്ഞാർ തെക്കേക്കര ആലുംതറ കൂട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു.
കൂട്ടിക്കൽ സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.കൂട്ടിക്കലിൽ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടിൽ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയിൽ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നത്
0 Comments