ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തി നശിച്ചു.
തമ്പലക്കാട് കിഴക്കേ തൊണ്ടു വേലിൽ സന്തോഷിന്റെ വീട്ടിലെ ഫ്രിഡ്ജ് ഷോർട്ട് സർക്യൂട്ട് മൂലം കത്തി....
തുടർന്ന് അടുക്കളയിലേക്ക് തീ പടരുകയായിരുന്നു. അടുക്കള കത്തി നശിച്ചു. വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.അത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. അടുക്കളയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും പാ ത്രങ്ങളും എല്ലാം കത്തി നശിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
ജനൽപാളി പൊട്ടി നശിച്ചു. മേക്കൂരയിൽ ഇട്ടിരുന്ന ഷീറ്റുകളും നശിച്ചു. ഇന്നലെ രാത്രി 7.30 ഓടെ ആണ് അപകടം ഉണ്ടായത്.
വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്ന് നോക്കിയപ്പോൾ അടുക്കള കത്തുന്നത് ആണ് കണ്ടത്.
വേഗം വെള്ളം ഒഴിച്ചു നാട്ടുകാർ തീ കെടുത്തി.സംഭവം അറിഞ്ഞു കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സും 22 ആം വാർഡ് മെമ്പറും എത്തിയിരുന്നു. വേണ്ട സഹായങ്ങൾ നൽകമെന്ന് പറഞ്ഞു എന്ന് സന്തോഷിന്റെ മാതാവ് ഷൈലമ്മാ ൾ പറഞ്ഞു.
0 Comments