കടനാട് സെൻ്റ് മാത്യൂസ് എൽ.പി.സ്കൂൾ ശതാമ്പ്ദി നിറവിൽ; ആഘോഷങ്ങളുടെ സമാപനം 5- ാം- തീയതി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു... വീഡിയോ വാർത്തയോടൊപ്പം കാണാം...


കടനാട് സെൻ്റ് മാത്യൂസ് എൽ.പി.സ്കൂൾ ശതാമ്പ്ദി നിറവിൽ; ആഘോഷങ്ങളുടെ സമാപനം 5- ാം- തീയതി

അറിവിൻ്റെ അനന്ത വിഹായസിലേക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തി, ഒരു നൂറ്റാണ്ടിൻ്റെ കർമവീര്യം കൈമുതലാക്കി നിറശോഭയോടെ ഇന്നും നിലകൊള്ളുന്ന കടനാട് സെൻ്റ് മാത്യൂസ് എൽ.പി. സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന ശതാമ്പ്ദി ആഘോഷങ്ങളുടെ സമാപനം നാളെ (5-2-25) നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര, ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിനറ്റ് എസ്.എ.ബി.എസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വീഡിയോ ഇവിടെ കാണാം...👇👇👇


കടനാട് ഗ്രാമത്തിന് അക്ഷരവിശുദ്ധിയുടെ അഭാമ തേജസായി വിരാജിക്കുന്ന ഈ സ്കൂളിൻ്റെ ശതാമ്പ്ദി ആഘോഷം  5 ന്  വൈകിട്ട് 4 ന്  നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.
സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻ പുരയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മാർ . ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ ശതാമ്പ്ദി സന്ദേശം നല്കുന്നതും ഇൻ്ററാക്ടീവ് ബോർഡ് ഉദ്ഘാടനം നിർവഹിക്കുന്നതുമാണ്. 


ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിനറ്റ് എസ്.എ ബി.എസ് .യോഗത്തിന് സ്വാഗതം ആശംസിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. വിരമിക്കുന്ന അധ്യാപിക ജിജിമോൾ ജേക്കബിനെ ചടങ്ങിൽ ആദരിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി സ്മരണിക പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെബർ രാജേഷ് വാളിപ്ലാക്കൽ എൽ.എസ്.എസ്. പ്രതിഭകളെ ആദരിക്കും. ശതാബ്ദി കൺവീനർമാരെ  ഫാ. ഐസക് പെരിങ്ങാമലയിൽ ആദരിക്കും. ജനപ്രതിനിധികൾ ആശംസകൾ അർപ്പിക്കും.

ഉച്ചകഴിഞ്ഞ് 1 .30 മുതലും സമ്മേളനത്തിനു ശേഷവും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
പത്രസമ്മേളനത്തിൽ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ,ഹെഡ് മിസ്ട്രസ് സിസ്റ്റർ. ലിനറ്റ്, പി.ടി.എ. പ്രസിഡൻ്റ് ജോജോ ജോസഫ്, ജനറൽ കൺവീനർ തോമസ് കാവുംപുറം, ഫിനാൻസ് കൺവീനർ ഉഷാ രാജു, പബ്ളിസിറ്റി കൺവീനർ ബിനു വള്ളോം പുരയിടം എന്നിവർ സംബന്ധിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments