ജില്ലാ പഞ്ചായത്തും പഞ്ചായത്തും കൈകോര്‍ത്തതോടെ കടനാട് പഞ്ചായത്തിലെ മാനത്തൂര്‍ വാര്‍ഡില്‍പ്പെട്ട പൂക്കുളത്തേല്‍ -വടക്കേത്തൊട്ടി റോഡിന് ശാപമോക്ഷമായി.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ റോഡിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് ഏഴ് ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിഡന്റ് ജിജി തമ്പി അനുവദിച്ച നാല് ലക്ഷവും ചേര്‍ത്ത് പതിനൊന്ന് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് പൂര്‍ത്തിയായത്.
റോഡിന് സംരക്ഷണഭിത്തി ഇല്ലാതിരുന്നതുമൂലം മഴക്കാലത്ത് മണ്‍തിട്ടയിടിയുന്നതു മൂലം അപകടങ്ങള്‍ക്ക് കാരണമായിരുന്നു. സംരക്ഷണഭിത്തി നിര്‍മ്മിച്ച തോടുകൂടി റോഡിന് കൂടുതല്‍ വീതിയും ലഭിക്കുന്നതിനിടയാക്കും.
റോഡിന്റെ ഉദ്ഘാടനം നാളെ (ഞായര്‍) രാവിലെ 11:30ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി യോഗത്തില്‍ അധ്യക്ഷത വഹിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments