തോമസ് ആൽവ എഡിസന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണം. മാണി.സി. കാപ്പൻ എം.എൽ.എ.
തോമസ് ആൽവ എഡിസന്റെ ജീവിത കഥ കുട്ടികളും , മാതാപിതാക്കളും മാതൃകയാക്കണമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. മറ്റ് എൽ.പി.സ് കുളുകളെ വച്ച് നോക്കുമ്പോൾ അസൂയ വഹമായ വളർച്ചയാണ് ദയാനന്ദ സ്കൂളിന് ഉണ്ടായിരിക്കുന്നത്.
സ്കൂളിന് ഒരു പ്രോത്സാഹനമായി സ്മാർട്ട് ക്ലാസ് റും നിർമ്മിക്കുവാനുള്ള തുക അനുവദിച്ചതായി എം.എൽ.എ. പറഞ്ഞു.ശ്രീ ദയാനന്ദ എൽ.പി.സ്കൂളിന്റെ 95 മത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്കൂൾ മാനേജർ ഇ.ആർ.സുശീലൻ പണിക്കർ അധ്യക്ഷത വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് .,എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമ നങ്ങാട്ട്, സിനി ജോയ് ,യമുന പ്രസാദ് സ്കൂൾ ഹെഡ് മിസ്ട്രസ്സ് കവിത.കെ.നായർ , പി.റ്റി.എ.പ്രസിഡന്റ് ദീപു ഉരുളികുന്നം എന്നിവർ സംസാരിച്ചു.
0 Comments