ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്‍റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്‍റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ.
കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുതിയ ഉത്പന്നങ്ങളുടെ വിപണോദ്ഘാടനം മന്ത്രിമാരായ വി. എന്‍ വാസവന്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ നിര്‍വഹിച്ചു. മില്‍മ ഇന്‍സ്റ്റന്‍റ് ബട്ടര്‍ ഇടിയപ്പം മന്ത്രി വി. എന്‍ വാസവനും മില്‍മ ഇന്‍സ്റ്റന്‍റ് ഗീ ഉപ്പുമാവ് മന്ത്രി ജെ. ചിഞ്ചുറാണിയുമാണ് പുറത്തിറക്കിയത്.
മില്‍മ ചെയര്‍മാന്‍ കെ. എസ് മണി, അഡ്വ.കെ. പ്രേംകുമാര്‍ എംഎല്‍എ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, ക്ഷീരവികസന വകുപ്പ് ഡയറക്ടറും മില്‍മ മാനേജിംഗ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ എംഡി കെ സി ജെയിംസ്, തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ എംഡി ഡോ. പി മുരളി, മില്‍മ ഭരണസമിതി അംഗങ്ങള്‍, മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
0 Comments