നിലപ്പന രാമചന്ദ്രൻ നായരുടെ കണ്ണുകൾ രണ്ട് പേർക്ക് പ്രകാശമേകും



 ഇന്ന്  അന്തരിച്ച പാലാ നിലപ്പനയിൽ എസ്.
രാമചന്ദൻ നായരുടെ കണ്ണുകൾ കാഴ്ചകളുടെ ലോകത്ത് ഇനി രണ്ട് പേർക്ക് പ്രകാശമേകും.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പാതയിൽ സജീവമായ കുടുംബമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്ന എസ്.രാമചന്ദ്രൻ നായരുടേത്.
മരണാനന്തരം തൻ്റെ കണ്ണുകൾ ദിവ്യാംഗരുടെ സംഘടനയായ സക്ഷമയ്ക്ക് ദാനം ചെയ്യാൻ അദ്ദേഹം നിശ്ചയിച്ചിരുന്നു.


മക്കളായ ആർ.ശങ്കരനാരായണൻ, എൻ.ആർ.മധു, എൻ.ആർ.ഉണ്ണികൃഷ്ണൻ, എൻ.ആർ. പ്രകാശ് ചന്ദ്രൻ എന്നിവർ പിതാവിന്റെ മരണവിവരം  അറിയിച്ചതിനെത്തുടർന്ന്
സക്ഷമയ്ക്ക് വേണ്ടി കോട്ടയം ചൈതന്യ കണ്ണാശുപത്രിയിൽ നിന്നെത്തിയ റിക്കവറി ടെക്നീഷ്യൻ ഭജിത്ത് കെ.കണ്ണുകൾ ഏറ്റെടുത്തു.


കണ്ണുകൾ ദാനം ചെയ്ത കുടുംബംഗങ്ങളെ ബിജെപി മേഖല പ്രസിഡൻ്റ് എൻ. ഹരി, അർഎസ്എസ് പൊൻകുന്നം സംഘജില്ല സേവാ പ്രമുഖ് സി.കെ.അശോകൻ എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments