അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് അപകടം…ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം…


 തിരുവനന്തപുരത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുമല സ്വദേശി സുനിൽ ആണ് മരിച്ചത്.  

 കാര്‍ ഇടിച്ച് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെ പട്ടം സെന്റ് മേരീയ് സ്‌കൂളിന് സമീപമാണ് അപകടം. പട്ടം ജംഗ്ഷനില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. കാര്‍ മറ്റൊരു ഇരുചക്രവാഹനത്തെയും ഇടിച്ചിട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments