വന്യമൃഗ ശല്യം രൂക്ഷം ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ


വന്യമൃഗ ശല്യം രൂക്ഷം ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ

 പഞ്ചായത്ത് പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി. ഇതുമൂലം ഏറ്റവും ഭീഷണിയിലായിരിക്കുന്നത് ടാപ്പിംഗ് തൊഴിലാളികളാണ്. പുലർകാലെ ടാപ്പിംഗിന് ഇറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികളുടെ തലങ്ങും വിലങ്ങും കാട്ടുമൃഗങ്ങൾ നൃത്തം വയ്ക്കുന്നു. രാത്രിയിൽ ഇവയുടെ ആക്രമണങ്ങളിൽ നിന്നും തൊഴിലാളികൾ അത്ഭുതകരമായാണ് പലപ്പോഴും രക്ഷപെടുന്നത്.


കാവുംകണ്ടും, നീലൂർ, അഴികണ്ണി, മറ്റത്തിപ്പാറ, എലിവാലി , ആലമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങൾ പകലും രാത്രിയിലും വിഹാരം നടത്തുന്നത്. രാത്രിയിൽ റോഡിൽ ഇവരുടെ സാന്നിധ്യം ഏറെയുണ്ട്. കഴിഞ്ഞ ദിവസം എലിവാലി യിൽ  കുഞ്ഞുങ്ങൾ ഉൾപ്പെടെ കാട്ടുപന്നി കൂട്ടത്തോടെ എത്തിയിരുന്നു.

കാട്ടുപന്നി, മുള്ളൻപന്നി, പെരുമ്പാമ്പ്, കുരങ്ങ്, കേഴമാൻ എന്നിവയാണ് തൊഴിലാളികൾക്ക് ഭീതിപരത്തി പായുന്നത്.

ഇതിനിടെ കൃഷിക്കാർക്ക് സർക്കാർ ഉത്തരവു പ്രകാരം നല്കിയിരിക്കുന്ന തോക്കു ലൈസൻസുകൾ പുതുക്കി നല്കിയിട്ടില്ലെന്നും പരാതിയുണ്ട്.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments