പാലാക്കാട് അനുഗ്രഹതണ്ണീർ സൊസൈറ്റിയുടെ ഓവർഹെഡ് വാട്ടർ ടാങ്ക് ഓഫീസ് കം സ്റ്റോർ റൂമിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ എ നിർവ്വഹിച്ചു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ്, ജില്ലാ പഞ്ചായത്ത് മെംബർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ അമ്പിളി ജി നെല്ലാലയിൽ, ജിൻസി കാക്കാനിയിൽ ഗ്രാമ പഞ്ചായത്ത് മെംബർമാരായ പ്രിൻസ് ഓടയ്ക്കൽ, ബിൻസി വട്ടോത്തുകുന്നേൽ, അഞ്ജുവെട്ടം എന്നിവരും സോജൻ ജോസ് പഴേ പറമ്പിൽ, മാത്യു പൂവത്താനി,ജാൻസി പന്തലാനി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വാട്ടർ ടാങ്കിന് സ്ഥലം നൽകിയ ജോസ് പഴേ പറമ്പിലിനെയും കൂടാതെ എസ്എസ്എൽസി യ്ക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ ഗൗരി ഗിരീഷ് , പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അക്സ മറിയം ആന്റണി എന്നിവരെയും ആദരിച്ചു.





0 Comments