സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ



സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ടായും അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും ഹൈക്കമാൻ്റ് നിശ്ചയിച്ചു.
കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവായി.

എ പി അനിൽ കുമാർ എം എൽ എ , പി സി വിഷ്ണുനാഥ് എ.എൽ എ, ഷാഫി പറമ്പിൽ എംപി എന്നിവരെ കെ പി സി സി വർക്കിംഗ് പ്രസിഡൻ്റാരായിയും നിയമിച്ചു.
2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നഎം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയാണ്.

1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. നിലവിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും പേരാവൂർ എം.എൽ.എയുമാണ്

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ജനിച്ചു. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.


പത്തനംതിട്ട ജില്ലയിലെ അടൂരിൽ എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1955 മേയ് 24-ന് അടൂർ പ്രകാശ് ജനിച്ചു. ബി.എ., എൽ.എൽ.ബി., എന്നിവ പൂർത്തിയാക്കി. അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതൽ 1981 വരെ പ്രവർത്തിച്ചു. 1984 - മുതൽ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും 1988 മുതൽ 1992 വരെ യൂത്ത് കോൺഗ്രസ് (ഐ) യുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു

1997-2001 വരെ കെ.പി.സി.സി (ഐ) യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ൽ ഡി.സി.സി. (ഐ) യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1992-ൽ പ്രകാശ് കെ.പി.സി.സി (ഐ) യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചർ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭയിൽ ഇദ്ദേഹം പത്ത്,പതിനൊന്ന് , പന്ത്രണ്ട്, പതിമൂന്ന് സഭകളിൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു.


കേരളാ നിയമസഭാംഗം മുൻ റവന്യു,കയർ വകുപ്പ് മന്ത്രിയായിരുന്നു അടൂർ പ്രകാശ്. കോന്നിയിൽ നിന്ന് നാലു തവണ വിജയിച്ച ഇദ്ദേഹം ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു. 2011-ൽ രൂപീകരിക്കപ്പെട്ട രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇദ്ദേഹത്തിന് ആദ്യം ആരോഗ്യം, കയർ എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചുപണിയെ തുടർന്ന് ഇദ്ദേഹത്തിന് ആരോഗ്യവകുപ്പിന് പകരം റവന്യു വകുപ്പ് നൽകപ്പെടുകയുണ്ടായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments