സണ്ണി ജോസഫിന് തുണയായത് കണ്ണൂരില്‍ സുധാകരനൊപ്പം നിന്ന് നടത്തിയ പോരാട്ടങ്ങളും സുധാകരനുമായുള്ള സൗഹൃദവും ..




മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉയര്‍ത്തിയ കലാപമാണ് ഒടുവില്‍ സുധാകരന്‍റെ ഉറ്റ സുഹൃത്തായ സണ്ണി ജോസഫിന് തുണയായത്. സുധാകരനെ മാറ്റുമ്പോള്‍ അദ്ദേഹത്തിന്‍റെ നോമിനി എന്നു പറയാവുന്ന സണ്ണി ജോസഫിനെ അധ്യക്ഷനാക്കിയതോടെ സുധാകരന്‍ ഉയര്‍ത്താവുന്ന അനിഷ്ടങ്ങള്‍ക്കും വിരാമമായി. 

എക്കാലവും സുധാകരന്‍റെ ഉറ്റ സുഹൃത്തായിരുന്നു സണ്ണി ജോസഫ്. കണ്ണൂര്‍ ഡിസിസി അധ്യക്ഷസ്ഥാനം സുധാകരന്‍ ഒഴിഞ്ഞപ്പോള്‍ 2001 -ല്‍ സുധാകരന് പകരം ഡിസിസി അധ്യക്ഷനായത് സണ്ണി ജോസഫാണ്. 


ഇടതുപക്ഷത്തിന്‍റെ കോട്ടയായ കണ്ണൂരില്‍ സുധാകരനൊപ്പം വലംകൈയ്യായി നിന്ന് നടത്തിയ പോരാട്ടങ്ങളാണ് സണ്ണി ജോസഫിനെ പാര്‍ട്ടിയില്‍ പ്രിയങ്കരനാക്കിയത്.  2011 -മുതല്‍ പേരാവൂര്‍ എംഎല്‍എ ആയതും ഇടതുപക്ഷത്തിന്‍റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ്. 


പേരാവൂരില്‍ എതിരാളികള്‍ പോലും അനുകൂലിക്കുന്ന പ്രവര്‍ത്തന മികവാണ് സണ്ണി ജോസഫിന് തുടര്‍ച്ചയായ വിജയങ്ങള്‍ ഒരുക്കിയത്. കണ്ണൂരിലെ പോരാട്ട വീര്യമുള്ള, ഉരിശുള്ള നേതാവാണ് സണ്ണി ജോസഫ്. അടിമുടി മാന്യന്‍, അടിമുടി സൗമ്യന്‍ എന്നതാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments