കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം ജനുവരി 21 - മുതൽ

 

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം ജനുവരി 21 - മുതൽ

 കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെഉത്സവം ജനുവരി 21 - മുതൽ 28- വരെ ക്ഷേത്ര ആചാരങ്ങളോടും, കലാപരിപാടികളോടുംകൂടി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉത്സവത്തിന് മുന്നോടിയായി കൊടിക്കൂറ - കൊടിക്കയർ ഘോഷയാത്ര 19-ന് വൈകിട്ട് അഞ്ചിന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കും.
21-ന് രാവിലെ 10 .30 - ന് കളഭാഭിഷേകം,വൈകിട്ട് 7. 30-ന് തന്ത്രി മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരിയുടെയും ,മേൽശാന്തി ചിറക്കര തെക്കെഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറും.എട്ടിന് കൊടിയേറ്റ് സദ്യ.കലാപരിപാടികളുടെ ഉദ്ഘാടനവും തന്ത്രി നിർവഹിക്കും.



തുടർന്ന് നവനീതം നാരായണീയ സമിതിയിലെ അംഗങ്ങളെ കൃഷ്ണശ്രീ പുരസ്കാരം നൽകി പൊന്നാടയണിയിച്ച്ആദരിക്കും.8 - ന് പാട്ടിൻറെ പാലാഴി .
22-ന് 12.30-ന് 101 നാഴിയും പിടിയും,വൈകിട്ട് ഏഴിന് തിരുവാതിര,8. 30-ന് കരോക്കോ ഗാനമേള.
23-ന് വൈകിട്ട് ഏഴിന് തിരുവാതിരകളി,സോപാനസംഗീതം ,8 - ന്പിന്നൽ തിരുവാതിര.
24- ന് വൈകിട്ട് 7. 30 -ന് ഡ്രം സോളോ , 7.45-ന്കൈകൊട്ടിക്കളി,
9 .30 -ന് ഭക്തിഗാനമേള.
25-ന് ഉച്ചയ്ക്ക് 12-ന് ഉത്സവബലി ദർശനം,വൈകിട്ട് 6. 30-ന് മഹാദീപാരാധന,വൈകിട്ട് 7. 30-മുതൽ നൃത്തമാലിക,9 - ന് കുത്തിയോട്ടം.


26-ന് വൈകിട്ട് 8. 30 -ന് ക്ലാസിക്കൽ ഡാൻസ്,9 .30 - ന്
നാടകം. 27-ന്പള്ളിവേട്ട , കാഴ്ച ശ്രീബലി വേലാ സേവ, ഏഴിന്
ത്രില്ലിംഗ് സ്റ്റാർസ്,മ്യൂസിക്കൽ ടാലൻറ് ഷോ,രാത്രി 9. 30 -ന് പള്ളിവേട്ട .
28-ന് ആറാട്ട്,ഉച്ചയ്ക്ക് 12-ന് ഓട്ടം തുള്ളൽ,ഒന്നിന് ആറാട്ട് സദ്യ,അഞ്ചിന് ആറാട്ട് പുറപ്പാട്,6. 30-ന്  എതിരേൽപ്പ് സമൂഹ പറ,എട്ടിന് ദേശതാലപ്പൊലി കാണക്കാരി സെൻട്രൽ ജങ്ഷ നിന്നും ആരംഭിക്കും. 10-ന് ക്ഷേത്ര മൈതാനത്ത് കാണക്കാരി 5784-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ
ലക്ഷദീപ വിസ്മയം,10. 30 -ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.


പത്രസമ്മേളനത്തിൽ കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണസമിതി പ്രസിഡൻറ് കെ . എൻ ശ്രീകുമാർ,പുന്നക്കൽ ഇല്ലം  ത്രിവിക്രമൻനമ്പൂതിരി,ഉത്സവ കമ്മിറ്റി കൺവീനർ മനോജ്  ഇടപ്പാട്ടിൽ, ഊരാണ്മ ദേവസ്വം പ്രസിഡൻ്റ് കുമാരൻ നമ്പൂതിരി വേണാട്ടുമന,സെക്രട്ടറി പ്രസാദ് നമ്പൂതിരി,ശശികല്ലരിയിൽ,നന്ദപ്പൻ കുഴുപ്പിൽ,രജിത്ത് സി .നായർ, കമലാസനൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments