മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ ബുള്ളറ്റ് ഷോറൂമിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ ഞാവല്‍മരം റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സമീപ പ്രദേശത്തെ വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം.എന്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പി.ജി സജിവ്, എബി സി.എസ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ജെയിംസ് നോബിള്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ലിബിന്‍ ജെയിംസ്, ഹോം ഗാര്‍ഡ് കെ.ആര്‍ പ്രമോദ് എന്നിവരുടെ നേത്യത്ത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്.
0 Comments