മഴക്കെടുതി; കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കണം - കര്‍ഷക യൂണിയന്‍ (എം)



മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കര്‍ഷക യൂണിയന്‍ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  
 
ഈ വര്‍ഷം നേരത്തെ എത്തിയ കാലവര്‍ഷം റബര്‍, നെല്ല് തുടങ്ങി എല്ലാ  കര്‍ഷകരെയും ആകെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മലയോരമേഖലകളില്‍ ആഞ്ഞുവീശിയ  ചുഴലിക്കാറ്റ് കര്‍ഷകരുടെ ഏക്കര്‍ കണക്കിന് റബര്‍ മരങ്ങളും വാഴകളും പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണം മൂലം ദുരിതത്തില്‍ ആയ കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ പ്രകൃതിക്ഷോഭം  കൂനിന്മേല്‍ കുരുവായി മാറിയിരിക്കുകയാണ്.
 

ഈ സാഹചര്യത്തില്‍  കര്‍ഷകര്‍ക്കായി അടിയന്തരമായി പ്രത്യേക പാക്കേജ്  അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് യോഗം ഉദ്ഘാടനം ചെയ്തു. 
 

 
സംസ്ഥാന സെക്രട്ടറി കെ.പി ജോസഫ്, ട്രഷറര്‍ ജോയ് നടയില്‍, കെ. ഭാസ്‌കരന്‍ നായര്‍, ടോമി തകിടിയേല്‍, തോമസ് നീലിയറ, ഷാജി കൊല്ലിത്തടം, ജയ്‌സണ്‍ ജോസഫ്, അബു മാത്യു, പ്രദീപ് ജോര്‍ജ്, പി.വി ചാക്കോ പറവെട്ടിയേല്‍,  ജോയി കണിയാരകത്ത്, ദേവസ്യാച്ചന്‍ തെക്കെകരോട്ട്, ബെന്നി കോതമ്പനാനി, എബ്രഹാം കോക്കാട്ട്, കെ.വി ജോസഫ് കൂട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments