പ്രശ്നസങ്കീർണ്ണമായ കാലഘട്ടത്തിൽ കുടുംബത്തിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്ത്രീകൾക്കു സാധിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ സംസ്ഥാന മഹിളാ സമാജം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സംഘടിച്ച് ശക്തരാകാനും അവകാശങ്ങൾ നേടിയെടുക്കാനും വനിതകളുടെ കൂട്ടായ്മയ്ക്കു കഴിയണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നതിന് മഹിളാ സമാജം പ്രവർത്തകരെ മാണി സി കാപ്പൻ അഭിനന്ദിച്ചു.
മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് ഓമന ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ രാജു മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഷൈലജ, ഗായത്രി മനോജ്,.അജിതാ കുമാരി, സി.ഡി മോഹനൻ , വി. റ്റി രഘു,, പി.എസ് പ്രസാദ്, എ.ജെ രാജൻ, മോഹനൻ ഈട്ടിക്കൽ,
സജിമോൻ റാന്നി, സുരേഷ് ലബ്ബക്കട ,രാജു കുട്ടനാട് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അഡ്വ.വി.ആർ രാജുവിനെ സമ്മേളനത്തിൽ ആദരിച്ചു. മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മഹിളാസമാജം പ്രതിനിധികളുടെ വിവിധ കലാപരിപാടി കളോടെയാണ് സമാപിച്ചത്.
0 Comments