നിയന്ത്രണം നഷ്ടപ്പെട്ട ലോറി രണ്ടു കാറുകളില്‍ ഇടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു

  

നിയന്ത്രണം നഷ്ടപ്പെട്ട ലോറി രണ്ടു കാറുകളില്‍ ഇടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു. കാറോടിച്ചിരുന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ജയന്ത് ജേക്കബിനും ലോറി ഡ്രൈവര്‍ വണ്ണപ്പുറം സ്വദേശി നെല്‍സണും അപകടത്തില്‍ പരുക്കേറ്റു. ഇവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ ഏഴുമുട്ടത്തിനു സമീപമായിരുന്നു അപകടം.


 ലോഡ് കയറ്റി തൊടുപുഴയ്ക്കു വരികയായിരുന്നു ലോറി.  ലോറിയില്‍ അമിത ലോഡ് ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്. അമിത വേഗത്തിലായിരുന്ന ലോറി ആദ്യം ഒരു കാറില്‍ ഇടിച്ചു. ഇതോടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇതിനു പിന്നാലെയെത്തിയ ജയന്തിന്റെ കാറില്‍ ഇടിച്ച ശേഷം താഴ്ചയിലേയ്ക്കു മറിയുകയായിരുന്നു. 


ലോറി വരുന്നതു കണ്ട് ജയന്ത് കാര്‍ നിര്‍ത്തിയെങ്കിലും ഇതില്‍ ഇടിച്ച് ഏതാനും മീറ്റര്‍ നിരക്കി നീക്കിയ ശേഷമാണ് രണ്ടു വാഹനങ്ങളും താഴ്ചയിലേയ്ക്കു മറിഞ്ഞത്. ലോറിയില്‍ കയറ്റിയിരുന്ന വിറകും റോഡില്‍ വീണു. കാര്‍ ഭാഗികമായി തകര്‍ന്നു. കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments