ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകളില്‍ ഒന്നാം ഘട്ടമായി സ്ഥാപിച്ച 9 മിനിമാസ്റ്റ് ലൈറ്റുകളിലൂടെ കിടങ്ങൂര്‍ പഞ്ചായത്തിലെ 9 ജംഗ്ഷനുകള്‍ പ്രകാശപൂരിതമായി.
കിടങ്ങൂര്‍ ക്ഷേത്രം കിഴക്കേനട, കിടങ്ങൂര്‍ ചെക്ക്ഡാം, ശിവപുരം മഹാദേവക്ഷേത്രം, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ്, പുന്നത്തറ കുരിശുപള്ളി, കിടങ്ങൂര്‍ മംഗളാരം ജംഗ്ഷന്‍, കിടങ്ങൂര്‍ കോട്ടപ്പുറം ബസ് വേ, പിറയാര്‍ ക്ഷേത്രജംഗ്ഷന്‍, കിഴക്കേ കൂടല്ലൂര്‍ പള്ളി ജംഗ്ഷന്‍ എന്നീ 9 സ്ഥലങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നടന്നു. വിവിധയോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം.ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പുന്നത്തറ പള്ളി വികാരി ഫാ. ജെയിംസ് ചെരുവില്‍, മംഗളാരം പള്ളി വികാരി ഫാ. ജോസഫ് മുണ്ടയ്ക്കല്‍, കൂടല്ലൂര്‍ പള്ളി വികാരി ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം നടത്തി. വിവിധ യോഗങ്ങളില്‍ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ദേവസ്വം മാനേജര്‍ എന്‍.ബി. ശ്യാംകുമാര്‍ നെല്ലിപ്പുഴ ഇല്ലം, ദേവസ്വം സെക്രട്ടറി ശ്രീജിത്ത് കെ. നമ്പൂതിരി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പി.ജി. സുരേഷ്, ദീപലത സുരേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ രശ്മി രാജേഷ്, കുഞ്ഞുമോള്‍ ടോമി, സിബി സിബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് എം. ദിലീപ് കുമാര്‍, കുമ്മണ്ണൂര്‍ എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറി സി.പി. ജയന്‍, വി.കെ. സുരേന്ദ്രന്‍, സാബു ഒഴുങ്ങാലില്‍, വര്‍ഗ്ഗീസ് ഒഴുകയില്‍, ജോയ്‌സണ്‍ കളപ്പുരയ്ക്കല്‍, കിടങ്ങൂര്‍ എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറി ബീനാ രാജു, ഗംഗാധരന്‍ ചെമ്പകശ്ശേരി, ജോണ്‍ ചാലാമഠം എന്നിവര്‍ പ്രസംഗിച്ചു.
ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന 9 സ്ഥലങ്ങള്‍ക്കു പുറമെ ചേര്‍പ്പുങ്കല്‍ പാലം ജംഗ്ഷന്‍, ചിറയ്ക്കപ്പാലം, കല്ലൂര്‍ പള്ളി ജംഗ്ഷന്‍, പുല്ലപ്പള്ളി ക്ഷേത്രം, സെന്റ് തോമസ് ഗ്രോട്ടോ, ചെമ്പിളാവ് ക്ഷേത്രം, പൊന്‍കുന്നേല്‍ ക്ഷേത്രം, ചെമ്പിളാവ് പള്ളി, ചെമ്പിളാവ് ഗ്രോട്ടോ, ഭാരതീയ വിദ്യാമന്ദിരം സ്‌കൂള്‍ ജംഗ്ഷന്‍, പോളയ്ക്കല്‍ പടി, കട്ടച്ചിറ, കൂടല്ലൂര്‍ ആശുപത്രി, കിടങ്ങൂര്‍ ചാലക്കുന്നത്ത് ക്ഷേത്രം എന്നീ 14 സ്ഥലങ്ങളില്‍കൂടെ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത്് ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
150 വാട്ടിന്റെ 3 ലൈറ്റോടുകൂടിയ 6 മീറ്റര്‍ ഉയരമുള്ള മിനിമാസ്റ്റ് ലൈറ്റുകളാണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ മുഖേന സ്ഥാപിക്കുന്നത്.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. ലൈറ്റ് സ്ഥാപിക്കുന്ന മുഴുവന്‍ ചെലവും വൈദ്യുതി കണക്ഷന്‍ ചാര്‍ജ്ജും പൂര്‍ണ്ണമായും ജില്ലാ പഞ്ചായത്തുതന്നെയാണ് വഹിക്കുന്നത്. മാസംതോറുമുള്ള വൈദ്യുതി ചാര്‍ജ്ജും മൂന്നുവര്‍ഷത്തിനുശേഷമുള്ള മെയിന്റനന്‍സും ഗ്രാമപഞ്ചായത്ത് നടത്തേണ്ടതാണ്. എല്ലാ ലൈറ്റുകള്‍ക്കും 3 വര്‍ഷത്തെ ഗ്യാരണ്ടിയുള്ളതാണ്. രാത്രികാലങ്ങളില്‍ വെളിച്ചകുറവ് കൂടുതല്‍ അനുഭവപ്പെട്ടിരുന്ന ജംഗ്ഷനുകളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
0 Comments