പാലാ സെന്റ് തോമസ് കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് (എയ്ഡഡ്), സൈക്കോളജി (സ്വാശ്രയം) എന്നീ പ്രോഗ്രാമുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.
നെറ്റ്, പി.എച്ച്ഡി. യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ബിരുദാനന്തര ബിരുദത്തില്‍ 55% മാര്‍ക്കുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം കോളേജ് വെബ്‌സൈറ്റില്‍ (www.stcp.ac.in) ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 10 ന് മുന്‍പായി കോളേജ് ഓഫീസില്‍ നല്‍കേണ്ടതാണ്. എയ്ഡഡ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറുടെ ആഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments