ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു


 കണ്ണൂർ കരിവെള്ളൂർ ശിവക്ഷേത്രകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റിൽ ഹൗസിൽ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. 


 ബെംഗളൂരുവിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന അഖിൽ കൂടെയുണ്ടായിരുന്നവർക്കൊപ്പം കരിവെള്ളൂരിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടയിൽ അഖിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. 


 ഏറെനേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


അച്ഛൻ: റെജി, അമ്മ: സോഫി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments