രാമപുരം നാലമ്പല തീര്‍ത്ഥാടനം ...... ഇത്തവണ വിപുലമായ ഒരുക്കങ്ങൾ ..... രാമപുരം പഞ്ചായത്ത് അങ്കണത്തിൽ ഇന്ന് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ വിപുലമായ ആലോചനാ യോഗം നടത്തി



രാമപുരം നാലമ്പല തീര്‍ത്ഥാടനം ...... ഇത്തവണ വിപുലമായ ഒരുക്കങ്ങൾ ..... രാമപുരം  പഞ്ചായത്ത് അങ്കണത്തിൽ  ഇന്ന് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ വിപുലമായ  ആലോചനാ യോഗം നടത്തി

വിശ്വൻ രാമപുരം
( റിപ്പോർട്ടർ മംഗളം)


ജൂലൈ 17 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ നാലമ്പല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തി. മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം അധ്യക്ഷത വഹിച്ചു. 

പാലാ ആര്‍.ഡി.ഓ. ഷാഹിനാ രാമകൃഷ്ണന്‍, തഹസില്‍ദാര്‍ സജിമോന്‍ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യൂ, ആരോഗ്യ വകുപ്പ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന്‍, നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം ഭാരവാഹികള്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 


നാലമ്പലങ്ങളേയ്ക്ക് പോകുന്ന റോഡുകളിലെ ഇരു സൈഡിലെ ഓടകളിലുള്ള കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും, റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യണമെന്നും, റോഡുകളിലെ  വഴിവിളക്കുകള്‍ തെളിക്കുന്നതിനും, പോലീസും, ആരോഗ്യ വകുപ്പും, കെ.എസ്.ഇ.ബി.യും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും ഭക്തർക്ക്  ആവശ്യമായ എല്ലാം ചെയ്ത് നല്‍കണമെന്നും യോഗം  തീരുമാനിച്ചു. 

തീര്‍ത്ഥാടന കാലമായ ഒരു മാസക്കാലം രാമപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 


പാലാ ഡി.വൈ.എസ്.പി. കെ. സദന്‍, .ആര്‍. റ്റി.ഓ. ജോണി തോമസ്, ആര്‍.എം.ഓ. ഡോ. രേഷ്മ സുരേഷ്, പോലീസ് എസ്.എച്ച്.ഓ. ദീപക് കെ, രാമപുരം ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ബ്ലെസി, ഉഴവൂര്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സുരേഷ് കെ.സി, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ നിമ്മി അഗസ്റ്റിന്‍, കെ.എസ്.ഇ.ബി. എ.ഇ. ജോര്‍ജ് മാത്യു, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ജെമി, രാമപുരം വില്ലേജ് ഓഫീസര്‍ പ്രിന്‍സി സിറിയക്ക്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ സെബാസ്റ്റിന്‍ കെ.ജെ, കെ.എസ്.ആര്‍.റ്റി.സി. എ.റ്റി.ഓ. വി. അശോക് കുമാര്‍, പി.ഡബ്ലൂ.ഡി. എ.ഇ. അഞ്ജു മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ സൗമ്യ സേവ്യര്‍, മിനി റ്റി. ജോണ്‍, ജീനസ് നാഥ്, മെമ്പര്‍മാരായ ഗോപിക സതീഷ്, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടന്‍, വിഷ്ണു എന്‍.ആര്‍, ആന്‍മരിയ ജോണ്‍, ലിജിമോള്‍ സണ്ണി, സാലി ജെയ്‌മോന്‍, സിന്ധു പി.കെ, ബൈജു ജോണ്‍, ജോസ് തോമസ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി ബെന്നി ആനത്താറയ്ക്കല്‍, നാലമ്പല കമ്മിറ്റി ഭാരവാഹികളായ പി.ആര്‍. രാമന്‍ നമ്പൂതിരി, അഡ്വ. എ.ആര്‍. ബുദ്ധന്‍, വി. സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, ഉണ്ണികൃഷ്ണന്‍ കൃഷ്ണനിവാസ്, വിഷ്ണു കൊണ്ടൂര്‍മന, പൊതു പ്രവര്‍ത്തകരായ എം.പി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments