ഓപ്പറേഷൻ തൂഫാൻ : വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ


ഓപ്പറേഷൻ തൂഫാൻ : വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
 
കേരള പോലീസിന്റെ ലഹരി- വിരുദ്ധ നടപടികളുടെ ഭാഗമായി വെള്ളൂർ പോലീസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുവ സ്കൂൾ ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നിരുന്ന നാല് ചാക്കുകളിലായി 3,000 പാക്കറ്റ് ഹാൻസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് വെമ്പള്ളി ഗൗരീശാ കണ്ണാശുപത്രി ഭാഗത്തുള്ള പന്ത്രണ്ടിൽ തറയിൽ വീട്ടിൽ വിനീഷ് (42), ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്തുള്ള ആശാരിപ്പറമ്പിൽ വീട്ടിൽ ശിഹാബുദ്ദീൻ (53) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതി ശിഹാബുദ്ദീന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ചാക്കുകളിലായി 6,750 പാക്കറ്റ് ഹാൻസും ഒരു ചാക്കിൽ സൂക്ഷിച്ചിരുന്ന 400 പാക്കറ്റ് കൂൾ ലിപ്പും (Cool Lip) കണ്ടെത്തി പിടിച്ചെടുത്തു.
പ്രതികളിൽ നിന്ന് ആകെ 9,750 പാക്കറ്റ് ഹാൻസും 400 പാക്കറ്റ് കൂൾ ലിപ്പും ഉൾപ്പെടെ 10,150 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
"IPSHO റിയാസ് എസ്.എം. ന്റെ നേതൃത്വത്തിൽ എസ്.ഐ. ശിവദാസ്, എ.എസ്.ഐമാരായ സിന്ധു, ഷൈൻ, അരുണ്‍, മനോജ്, എസ്.സി.പി.ഒ ബിജു പി.എസ്., സി.പി.ഒമാരായ പ്രവീൺ പ്രകാശ്, സുനിൽകുമാർ, അജിത് പി.ആർ., അഖിൽദാസ്, രഞ്ജിത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പരിശോധനയും തുടർ നടപടികളും നടത്തിയത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments