"തൂഫാൻ ദി നാർക്കോഹണ്ട്" റെയ്ഡിൽ 4.808 കിലോ ഗഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ


"തൂഫാൻ ദി നാർക്കോഹണ്ട്" റെയ്ഡിൽ 4.808 കിലോ ഗഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
 
കേരള പോലീസിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ പ്രവർത്തനമായ "തൂഫാൻ ദി നാർക്കോഹണ്ട്" പദ്ധതിയുടെ ഭാഗമായി മണിമല പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാർഡും ചേർന്ന്  നടത്തിയ പരിശോധനയിൽ 4 കിലോ 808 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് ശക്തമായി നടപ്പിലാക്കി വരുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് നടപടി.


ജില്ലാ പോലീസ് മേധാവി  K. M. സാബു മാത്യു IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ശ്രീ വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം മണിമല സബ് ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.
വെള്ളാവൂർ വില്ലേജിലെ നിരവത്തുപടി ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചായ്പ്പുമുറിയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 കിലോ 808 ഗ്രാം ഗഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതികളായ മണിമല  നേര്യതറ വീട്ടിൽ പയസ് ജേക്കബ് (51), വെള്ളാവൂർ കറുകപ്പള്ളിയിൽ ഏറത്തുവടകരയിൽ ബിനു കെ.സി.,(50) സുജാത ബിനു (41) എന്നിവരെ അറസ്റ്റ് ചെയ്തു.



പ്രതികൾക്കെതിരെ മണിമല പോലീസ് സ്റ്റേഷനിൽ  NDPS ആക്ട്  പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും മറ്റ് തെളിവുകളും നിയമാനുസൃതമായി കസ്റ്റഡിയിലെടുത്തു.
"തൂഫാൻ ദി നാർക്കോഹണ്ട്" പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം ലഹരി വിൽപ്പന, സംഭരണം, കടത്ത് എന്നിവയ്ക്കെതിരെ ശക്തമായ പരിശോധനകളും റെയ്ഡുകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണവും നിർണായകമാണ്‌.
അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്ക് ശേഷം  കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments